“നിനക്ക് എന്താ വട്ടുണ്ടോ?….”
“നിനക്ക് നാണം ഇല്ലേ?….”
പലരും ചോദിച്ചു.

അതെ എനിക്ക് അതൊക്കെ തന്നെ ആണ്.

“എടാ എനീക്ക് ….. നിനക്ക് ഓഫീസില്‍ പോകണ്ടേ…. കരണ്ട് ബുല്‍ കൂട്ടാന്‍ രാത്രി ഫുള്‍ ഇരിക്കും.. എന്നാ കാല കാശിനു പ്രയോച്ചനവുമില്ല …. “.
ദിവസവും രാവിലെ ബെഡ് കോഫിടെ കൂടെ ഈ ശകാരവും കേട്ടു ഉറക്കം ഉണരുന്ന അവസ്ഥയെക്കാള്‍ ഭേദം ആയിരുന്നു പലരുടേം ആ ചോദ്യങ്ങള്‍.

ശകാരത്തിനു കാരണം ഉണ്ട്. കുറെ മാസങ്ങള്‍ മുന്‍പ് വളരെ കാര്യമായി ഞാന്‍ നടത്തിയ ഒരു കണക്കുകൂട്ടല്‍ പിഴച്ചു. അനിയന്‍ വര്‍ക്ക്‌ ചെയ്തിരുന്ന കമ്പനിയില്‍ എന്തോ ശമ്പള വര്‍ദ്ധനവിന്റെ പ്രശ്നങ്ങള്‍. അവന് ഏങ്ങനേം അവിടുന്ന് ചാടണം. അങ്ങനെ ഇരിക്കവേ ഒരു ദിവസം ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഞാന്‍ എന്റെ ആ കണക്കുകൂട്ടലുകള്‍ അവതരിപിച്ചു ….

“നീ ഒരു കാര്യംചെയ്യ്‌, ജോലി രാജി വച്ച് പോര്…. എന്നിട്ട് വേറെ ഏതേലും കോഴ്സിനു ചേര്‍ന്നോ … കാശ് ഞാന്‍ തരാം …. ” ശമ്പള വര്‍ധനവിന്റെ ഒരു ലഡ്ഡു എന്റെ മനസില്‍ തെളിഞ്ഞതുകൊണ്ടാണ് ഇങ്ങനെ ഒരു പരാക്രമം ഞാന്‍ പറഞ്ഞത്‌, പക്ഷെ അതിലും വല്യ ഒരു ലഡ്ഡു അവന്റെ മനസിലും പൊട്ടിയിരുന്നു എന്ന് രണ്ടു ദിവസം കഴിഞ്ഞു അവന്‍ ജോലി രാജി വച്ചുവന്നപ്പോലാണ് എനിക്ക് പിടികിട്ടിയത്. അവന്‍ സ്വതന്ത്രന്‍ ആയി ഇപ്പോള്‍.

ദിവസങ്ങള്‍, മാസങ്ങള്‍ കടന്നു, സാമ്പത്യമാന്യം, ഭൂകമ്പം അതും കടന്നു. പുതിയ ആളുകള്‍ വന്നു, പഴയ ആളുകളില്‍ പലരും പോയി. എന്റെ ലഡ്ഡു പൊട്ടിയില്ല. എന്റെ എന്നല്ല ഓഫ്സില്‍ അവശേഷിച്ച ആരുടേം ലഡ്ഡു പൊട്ടിയില്ല.

കാര്യങ്ങളുടെ കിടപ്പ് വളരെ ഗുരുതരം ആയെ വരുന്നു, പൊട്ടാത്ത ലഡ്ഡുനെ കുറിച്ച് ചോദിച്ചു തുടങ്ങി. ശകാരങ്ങളുടെ എണ്ണം കൂടുന്നു അതോടൊപ്പം ശകാരിക്കുനവരുണ്ടേ എണ്ണവും കൂടിവരുന്നു.
അമ്മയിനിന്നും അനിയനിലെകും, അവനില്‍ നിന്നും എന്നിലേക്കും പരിഭവങ്ങള്‍, പരാതികള്‍ പ്രവഹിച്ചു. ബെഡ് കഫെടെ കൂടെ മാത്രം ഉണ്ടായിരുന്ന ശകാരം, രാത്രി ഭക്ഷണത്തിനും, ബ്രേക്ക്‌ഫാസ്റ്റ് കിട്ടി.

കുറച്ചു പേര്‍ ചോദിച്ചു
“വേറെ കമ്പനി നോക്കി കൂടെ ?”
മറ്റുചിലര്‍
“എത്രയും പെട്ടന് വേറെ കമ്പനി നോക്ക്….”
“ചാടെടാ… ചാട്……” എന്ന് കൂട്ടുകാരും ……

ഞാന്‍ ചാടുന്നതും കാത്തു കൂടെ ചാടാന്‍ കിടക്കുന്ന പാവങ്ങള്‍ വേറെയും.
“മുങ്ങി താഴുന്ന കപ്പലില്‍ നിന്നും ആദ്യം രക്ഷപെടാന്‍ നോക്കുയ ഒരു കപ്പിത്താന്‍” എന്ന് ഒരു ചീത്തപ്പേര് കേള്‍ക്കാന്‍ വയ്യത്തോണ്ടും, സഹതാപം കൊണ്ടും മറ്റൊരാളുടെ വീഴ്ചയില്‍ സഹായിക്കാന്‍ ഉള്ള ഒരു മനസുകൊണ്ടും ചാടാന്‍പറ്റിയില്ല.

ഈ മനസ് വീട്ടില്‍ കൊണ്ടുപോയി കാണിച്ചാല്‍ അത് വീട്ടുക്കാര് മൂലക്കിരികുന്ന ഓലക്കക്ക്‌ അടിച്ചു ശരിയാക്കും എന്നാ ഉത്തമ ബോധം ഉള്ളതിനാല്‍ ഓഫീസില്‍ തന്നെ വച്ച്. വീട്ടില്‍ പ്രശനതിനുമേല്‍ പ്രശ്നങ്ങള്‍, അനിയന്റെ രാജിവകല്‍ വളരെ ഗുരുതരംയെപോയി.

ലഡ്ഡു പൊട്ടണ്ട പല ദിവസങ്ങളും കടന്നുപോയി. പൊട്ടിയില്ല !!!

“ധര്‍മസങ്ങടം” , “ധര്‍മസങ്ങടം” എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ അതും അനുഭവിച്ചു!!!

ഈ ധര്‍മസങ്ങടത്തില്‍ നിന്നും വന്ന ആശയം ആണ് താടിം മുടിം വളര്‍ത്തി ഒരു പ്രധിഷേതം. രാഷട്രീയ പാര്ടികലെപോലെ വിഷയം മാറ്റല്‍ പരിപാടി.

“ഇനി ലഡ്ഡു പോട്ടിയിട്ടെ ഞാന്‍ താടിം മുടിം വെട്ടു…..” ഒരു ശപതം ഞാന്‍ എടുത്തു. കേട്ടവര്‍ അറിഞ്ഞവര്‍ എല്ലാരും പുഞ്ചത്തോടും ചിരിയോടും കൂടി നോക്കി. ധര്‍മ സങ്ങടം അടക്കാന്‍ എനിക്ക് ഈ ഒരു വഴിയെ അപ്പോള്‍ തോന്നിയുള്ളൂ.

അതു വളര്‍ന്നു!!! പിന്നേം വളര്‍ന്നു !!! വൃത്തികേടായി !!!

ഇപ്പോള്‍ ലഡ്ഡു പോട്ടത്തതില്‍ വല്യ വ്യാകുലതകള്‍ ഇല്ല. എല്ലാര്ക്കും മുടിയില്‍ ആണ് നോട്ടം..

“എന്തൊരു കോലം ആണ്….. വെട്ടികല്ഞ്ഞു കൂടെയ്ട നിനക്ക് ….” വിവാഹഹിനു ചെന്നാലും, ബസില്‍ കേറിയാലും ഷോപ്പില്‍ പോയാലും അറിയുന്നവര്‍ ചോദിക്കുന്നു. പലരോടും പല കാരണങ്ങള്‍ പറഞ്ഞു തടിതപ്പി.

“കമ്പനിക്ക്‌ അറിയുമോ നിന്റെ ഈ പ്രധിഷേധം ??” ചിലര്‍ ചോദിച്ചു.
“ഇല്ല … അത് പറയാന്‍ സമയം ആയിട്ടില്ല…. ഞാന്‍ പറയുന്ന്ട്…..” ഞാന്‍ മറുപടി കൊടുത്തു…
ഉവ്വാ.. അത് പറഞ്ഞാല്‍ എന്റെ ഉള്ള സമാധാനും പോയെ പോകും എന്ന് എനിക്ക് നല്ല ഉറപ്പുണ്ട്.
ഞാന്‍ അങ്ങനെ പറയുന്നതിലും നല്ലത് സമരത്തിന്‌ പോകാതിരിക്കുന്നതാണ്. രണ്ടുകൂട്ടര്‍ക്കും നേരില്‍ കാണുമ്പോള്‍ ഉണ്ടാകുന്ന ചമ്മല്‍ ഒഴിവാക്കാന്‍ അത് നേരത്തെ വെളുപെടുത്താന്‍ എനിക്ക് തോന്നിയില്ലാ.

അമ്മ പറഞ്ഞു “ഇങ്ങനെ നടന്നാല്‍ നിന്നെ ആരും നോക്കുക പോലും ഇല്ലാ…. വൃത്തിക്കും മേനക്കും നടക്കെടാ…” ആര് പറഞ്ഞു നോക്കുനില്ല എന്ന് ?? എല്ലാരും നോക്കുണ്ട് “എവിടുന്നു വരുന്നെട ഇവന്‍” എന്നാ ഭാവത്തോടെ ആയിരുന്നു എന്ന് മാത്രം.

“…..വേഷം കേട്ട് കളഞ്ഞിട്ടു ശമ്പളത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാക്കു ….” പണി പാളി എന്റെ വിളച്ചില്‍ കണ്ട് പിടിക്കപെട്ടു …

ഇതിന്ടക്ക് ഇറ്റലിയില്‍ ഭൂകംഭം, മുല്ലപെരിയാര്‍ ഡാം, ബൈക്ക് അപകടം, ചര്‍ച്ചകള്‍, തീരുമാനങ്ങള്‍, വാഗ്ദാനങ്ങള്‍, പ്രധീക്ഷകള്‍ എല്ലാം കടന്നുപോയി….. അങ്ങനെ മുടിയും തടിയം വളര്‍ന്നു 50 , പിന്നെ 100 … 107 …ദിവസം വരെ എത്തി..

ചില തീരുമാങ്ങളുടെ വെളിച്ചത്തില്‍ സമരം ഒതുതീര്‍പ്പായി, സമരത്തിന്‌ പിന്തുനയെന്തിയ അനുയായികള്‍ ക്ഷവുര കത്തിയുടെ വെട്ടേറ്റു വീണു … ഉള്ളില്‍ ഒരു ചെറിയ വിഷമം ഉണ്ടായിരുന്നെങ്ങിലും വളരെ നാളുകള്‍ക്കു ശേഷം താലയില്‍ വീഴുന്ന തണുത്ത കാറ്റിനു അതൊക്കെ മായിക്കുവാന്‍ ശേഷിയുല്ലതയിരുന്നു.

107 ദിവസം നീണ്ടുനിന്ന ഒരു പ്രധിഷേധം. ഇത് ഇങ്ങനെ ഇത്ര നാള്‍ നീണ്ടു നില്‍ക്കും എന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും ഓര്‍ത്തിട്ടില്ല. ആരുടേയും കണ്ണ് തുറപ്പിക്കാനും ഒന്നും പിടിച്ചടക്കുവാനും വേണ്ടിയല്ലതയിരുനില്ല, മറിച്ച് വീട്ടുകാരുടെ ചോദ്യങ്ങളില്‍ നിന്നും രക്ഷപെടാന്‍ വേണ്ടി മാത്രം.
അവസാന ഘടത്തില്‍ ആണ് അറിയേണ്ടവര്‍ അറിഞ്ഞത് എന്നതാണ് ഈ സമരത്തിന്റെ ഒരു പ്രത്യേകത.