“റമോ”,
എന്‍റെ വീട്ടുടമസ്ഥന്‍റെ പട്ടിയുടെ പേരാണ്.
ലാബ്രഡോര്‍ ഇനം.

പൊതുവേ ശാന്തപ്രക്രിതം ആണെങ്കിലും അവന്‍റെ പരുതിയില്‍ മറ്റു പട്ടികള്‍ വന്നാല്‍ അക്രമാസക്തന്‍ ആകും. ഇഷ്ട്ടകൂടുതല്‍ കൊണ്ടാണോ കുറവ് കൊണ്ടാണോ കടിക്കാന്‍ ചെല്ലുന്നേ എന്ന് ചോദിച്ചാല്‍ അറിയില്ല.

ഒരു ദിവസം മുറ്റത്ത്‌ പതിവില്ലാതെ ആളുകളുടെ അനക്കവും ഇവന്‍റെ കുറയും കേട്ട് ഞാന്‍ ഇറങ്ങി ചെന്നു.

ഹാ …യി….  മുറ്റത്തൊരു കുട്ടി ലാബ്രഡോര്‍…….

എല്ലാവരും അതിനെ കളിപികുന്നതിന്റെ ബഹളമായിരുന്നു കേട്ടതു. എന്തായലും കുട്ടിലബ്രഡോര്‍ ആളു മിടുക്കിയാണ്. ഇവനെ കളിപിക്കുനത് ഒന്നും നമ്മുടെ റമോക്ക് പിടിക്കുനില്ല, അതാണ്‌ അവന്‍റെ ഭാഗത്ത് നിന്നും ഒച്ചവരന്‍ കാരണം. ചങ്ങലയില്‍ കിടന്നു അപ്പുറം ഇപ്പുറം ചാടി കുരക്കുന്നു. തുറന്നു വിട്ടാല്‍ അവന്‍ അതിനെ കടിച്ചു കീറും. ആ കുരുന്നു മുകത്തെക്ക് നോക്കി അവനു എങ്ങനെ ഇത്ര കുരക്കാന്‍ കഴിയുന്നു.
“സ്നൂയി” അതാണ്‌ കുട്ടിലബ്രഡോര്‍ന്‍റെ പേര്. നെല്സോന്റെ ഉത്തമ സുഹൃത്തിന് വേണ്ടി മേടിച്ചതാണ് ഇവളേ.

ചെവിതല കേള്‍ക്കതയപ്പോള്‍ ഞാന്‍ നെല്‍സണ്‍ നോട് അതായത് ഹൌസ് ഓണര്‍ നോട് ചോദിച്ചു,

“എന്താ ഇവന്‍ ഇത്ര കുരക്കാന്‍ കാരണം”. പട്ടികളുടെ മനശാസ്ത്രം അറിയാന്‍ വേണ്ടി ചോദിച്ചതാ.

“അതുപിന്നെ ഇവളു വന്നത് അവനു അത്ര പിടിച്ചിട്ടില്ല” ഇത്രയും പറഞ്ഞു നെല്‍സണ്‍ പിന്നേയും കളിപ്പിക്കല്‍ തുടര്‍ന്നു.

“ഈ കുട്ടിയുടെ അടുത്താണോ ഇവന്‍ ഇത്ര പരാക്രമം കാണിക്കുന്നേ?” ഞാന്‍ പിന്നേം ചോദിച്ചു.

നെല്‍സണ്‍ എന്‍റെനേര്‍ക്ക് തിരിഞ്ഞു, എന്നിട്ട് പുച്ഛഭാവത്തില്‍

“നിനക്കറിയുമോ?? റമോടെ കുട്ടിയാട ഇതു!!! പക്ഷെ രണ്ടുപേര്‍ക്കും അറിയില്ല..”

ഞാനും നെല്‍സണ്‍ ഉം മുഖത്തോടു മുഖം നോക്കി ഒന്ന് പുഞ്ചിരിച്ചു. എല്ലാം മനസിലയിരിക്കുന്നു.

ഞാന്‍ രണ്ടാന്നത്തെം മാറി മാറി നോക്കി അതെ കണ്ണ് അതെ മൂക്ക് അതെ നിറം, ശരിയാണ്‌…. അല്പനേരം കഴിഞ്ഞു ഞാന്‍ എന്‍റെ മുറിയിലേക്ക് പോയ്യി, നടക്കും വഴി ഞാന്‍ റമോയുടെ കുര കേള്‍ക്കുണ്ട്. റമോനെ അഴിച്ചുവിട്ടാല്‍ സ്നൂയിടുടെ പരിപാടിതീരും. രക്തം രക്തത്തെ തിരിച്ചരിയില്ലേ? ആ അച്ഛന്‍ മകളെ കൊല്ലുമോ?? ആ അച്ഛന്‍ മകളെ ആദ്യമായിയും അവസാനമായും കാണുന്നത് ഇന്നക്കുമോ?? ഇതുപോലെയുള്ള ചെറിയ ചെറിയ ചോദ്യങ്ങള്‍ ഞാന്‍ മനസ്സില്‍ ചോദിച്ചു.

ഒരുമാസത്തിനു ശേഷം

സ്നൂയിയെം കൂട്ടി നെല്‍സണ്‍ ന്‍റെ ഉത്തമസുഹ്ര്‍ത്തു എത്തി. ഇവളെ കണ്ടതും റമോ പിന്നേയും കുര തുടങ്ങി. അന്നത്തെ അതെ കുര, ഒരു മയവും ഇല്ല. സ്നൂയിനെ കാണാന്‍ ഞാന്‍ എന്‍റെ മുറിയില്‍ നിന്നും ഇറങ്ങി താഴെ വന്നു. ഇതിനുടയില്‍ റമോ സ്നൂയിനെ ഒന്ന് ആക്രമിച്ചു, ഭാഗ്യംകൊണ്ടു രക്ഷപെട്ടു എന്നാണ് നെല്‍സണ്‍ പറഞ്ഞത്. അച്ഛന്‍ ആ മകളെ പിന്നേം ആക്രമിച്ചു, സ്വന്തം ചോരയില്‍ പിറന്ന കുഞ്ഞിനെ കടിച്ചു കീറാന്‍ നോക്കിയ കഷമലന്‍….

ആരും പറഞ്ഞു കൊടുത്തില്ല റമോനോട് ഇതു തന്റെ ചോരയാണ് എന്ന്.
ആരും പറഞ്ഞു കൊടുത്തില്ല സ്നൂയിനോട് ഇതു സ്വന്തം അച്ചാനാണ് എന്ന്.
കണ്ടു നിന്നവര്‍ക്കും, ഇവയെ തീറ്റി പോറ്റുന്നവര്‍ക്കു മാത്രം അറിയാവുന്ന ഈ സത്യം ആ അച്ഛനും മകളും എങ്ങനെ അറിയും?? പറഞ്ഞില്ലെങ്ങില്‍ നാളെ എന്ത് സംഭവിക്കും??….

ഇത്തവണ ഈ പരാക്രമങ്ങള്‍ ഓക്കേ കണ്ടു നിന്നപ്പോള്‍ എനിക്ക് ഫസിബുക്കില്‍ വന്ന ടിന്റുമോന്റെ ഒരു പോസ്റ്റ്‌ ഓര്‍മവന്നു.

“മലയാളിയുടെ സീരിയല് മാതൃകകള് !!!”

“യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും അടര്‍ത്തിയെടുത്ത കഥകള്‍ ആണ് ഈ സീരിയലുകള്‍”

ശരിയാ എനിക്കും അങ്ങനെ തെന്നെ ആണ് തോന്നുനത്,

പക്ഷെ മനുഷ്യന്‍റെ ജീവിതം അല്ല, മൃഗത്തിന്റെ ജീവിതം!!!

ത്രിസന്ധ്യക്ക് വിളക്ക്കൊളുത്തി മലയാളികള്‍ കാണാനിരിക്കുന്ന കാഴ്ചകള്‍!! അല്ലെങ്കില്‍ കാണാന്‍ ആഗ്രഹിക്കുന്ന കാഴ്ച്ചകള്‍…

സ്നൂയിയും റമോയും

snooyi

Remo

Remo

സ്നൂയി